ഇന്ന് മാർച്ച് 24ന് നടക്കേണ്ടിയിരുന്ന രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ചുള്ള അനുസ്മരണ പരിപാടിയും പ്രാർത്ഥനയും മെയ് 9നു എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥന പരിപാടിയുടെ ഒപ്പം നടത്തുവാൻ തീരുമാനിച്ചതായി റോം രൂപത.
ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, വിവിധ ക്രൈസ്തവ സഭകളിൽ ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയ്ക്കായി ജീവൻ നൽകേണ്ടിവന്നവരെ അനുസ്മരിക്കുവാനാണ് തീയതി മാറ്റിയതെന്ന് റോം വ്യക്തമാക്കി. എക്യൂമെനിക്കൽ പ്രാർത്ഥനാസയാഹ്നം നടക്കുന്ന മെയ് 9ന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽവെച്ചായിരിക്കും ജൂബിലി വർഷത്തിലെ മിഷ്ണറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ നടക്കുക.