പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ ജോസഫ്, ഡേവിഡ്, മരിയ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ വാനിമൊ രൂപതയിലെ വിശ്വാസികളോടുള്ള തൻറെ വാക്കുകൾ ആരംഭിച്ചത്. വിസ്മയകരമായ ഈ മണ്ണിൽ, യുവ, പ്രേഷിതനാട്ടിൽ വച്ച് ഈ കൂടിക്കാഴ്ച നടത്തുന്നതിലുള്ള തൻറെ ആനന്ദവും പാപ്പാ പങ്കുവച്ചു. ഈ മണ്ണിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം നിർബ്ബാധം തുടരുന്നത് അനുസ്മരിച്ച പാപ്പാ സന്ന്യാസീസന്ന്യസിനികളും മതബോധകരും അല്മയ പ്രേഷിതരും ദൈവവചന പ്രഘേഷണവും സഹോദരങ്ങൾക്കുള്ള അജപാലന സേവനവും വിദ്യാഭ്യാസ-ആരോഗ്യ സേവന പ്രവർത്തനങ്ങളും ഇതര സേവനങ്ങളും അവിരാമം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തി. സന്ന്യാസിനി സഹോദരിയായ ജയിഷ ജോസഫ് സാക്ഷ്യപ്പെടുത്തിയതു പോലെ, ഒട്ടും കുറവല്ലാത്ത ബുദ്ധിമുട്ടുകൾ സഹിച്ചും ഇതൊക്കെ ചെയ്യുന്നത് സകലർക്കും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ഉപകരണമാകാനാണ് എന്ന വസ്തുത പാപ്പാ അടിവരയിട്ടു പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision