വെള്ളികുളം:മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു.സെൻ്റ് ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.
മിഷൻ ഞായർ സന്ദേശം വിളംബരം അറിയിച്ചുകൊണ്ട് ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യുകയും മിഷൻ ഞായർ സന്ദേശം നൽകുകയും ചെയ്തു.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി.വിദ്യാർഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങളുടെ ലേലം വിളി നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൗസ് അടിസ്ഥാനത്തിൽ മിഷൻ സ്റ്റാൾ പ്രദർശനം നടത്തപ്പെട്ടു.മിഷൻ സ്റ്റാൾ പ്രദർശനത്തിൽ ഗ്രീൻ, റെഡ്, ബ്ലൂ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇതോടനുബന്ധിച്ച് വിവിധ ഗെയിംസ് മത്സരങ്ങൾ നടത്തപ്പെട്ടു.സ്റ്റെഫി ജോസ് മൈലാടൂർ,ജോസ് നാ രാജേഷ് മുതു പേഴത്തേൽ, മെൽബിൻ സുനിൽ മുതുകാട്ടിൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, ഡോൺ ബിനോയി മറ്റത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.