പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ
പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്.