തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ 14 കാരനെ വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ പറമ്പിലുള്ള ഉപയോഗിക്കാത്ത കിണറ്റിലായിരുന്നു
മൃതദേഹം കണ്ടെടുത്തത്. മുളംകുന്ന് ലക്ഷം വീട് കോളനിയിൽ അനിൽകുമാർ – മഹേഷ്വരി ദമ്പതികളുടെ മകനാണ് മരിച്ച അർജുൻ. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ
പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ പൊലീസ് അന്വേഷണം നടത്തവെയായിരുന്നു മൃതദേഹം കണ്ടെത്തുന്നത്. ഈമാസം ഏഴുമുതലാണ് അർജുനെ കാണാതായത്.