ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ലക്ഷ്യമിടുന്ന പ്രധാന മിഡിൽ ഈസ്റ്റേൺ നഗരങ്ങളിൽ ഒന്നാണ് ഖത്തർ. ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് ശേഷം ഖത്തർ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് അടച്ചുപൂട്ടി.
ഇറാൻ ഇതുവരെ തൊടുത്തത് 104 മിസൈലുകളെന്ന് ഖത്തർ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.













