ഇക്കൊല്ലത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അതുല്യ നേട്ടത്തിനിടയില്‍ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പലാസിയോസ്
. ‘എ.ബി.എസ്-സി.ബി.എന്‍ ന്യൂസ്’ നല്‍കിയ അഭിമുഖത്തിലാണ് പലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം”. ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുള്ള ഈ യുവതി പറഞ്ഞു
എല്‍ സാല്‍വദോറില്‍വെച്ച് ഇക്കഴിഞ്ഞ നവംബര്‍ 18-നാണ് പലാസിയോസ് മിസ്സ് യൂണിവേഴ്സ് കിരീടം ചൂടിയത്. മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കാപ്പെടുന്ന ആദ്യ നിക്കരാഗ്വേക്കാരിയാണ് പലാസിയോ. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയുടേയും വൈസ് പ്രസിഡന്റ് റൊസാരിയോ മൂറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ പലാസിയോസ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിലാണ് പലാസിയോസിൻ്റെ കിരീടം നേട്ടം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision