എറണാകുളം;ആഘോഷങ്ങളുടെ പേരിൽ ദൈവീക വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതും കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലന്ന് ന്യുനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ്.കൊച്ചിൻ ബിനാലെയിൽ മട്ടാഞ്ചേരി ബസാർ റോഡിൽ അവസാനത്തെ അത്താഴം വികൃതമാക്കി ചിത്രീകരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം തിരുഃ അത്താഴം വികൃതമാക്കി
ചിത്രീകരിച്ച നടപടി ക്രിസ്ത്യൻ വിശ്വാസികളെ അപമാനിക്കുന്നതും പ്രതികരിക്കുന്നവരെ വർഗീയ വാദികളാക്കുന്നതുമായ ഇടത് വലതുമുന്നണികളുടെയും എസ്ഡിപിഐയുടെയും പുരോഗമന വിരോധാഭാസത്തിനെതിരെ പ്രതികരിച്ചാൽ വർഗ്ഗീയ വാദിയാകുമെങ്കിൽ ആ കുപ്പായം ധരിക്കാൻ തന്നെയാണ് തീരുമാനമെന്നും സുമിത് കൂട്ടിച്ചേർത്തു.ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഈ സമൂഹം എന്ന് ആരും തെറ്റിധരിക്കണ്ട,ന്യുനപക്ഷ അവകാശങ്ങളുടെയും സംസ്കാര ബോധത്തിന്റെയും
നട്ടെല്ലായ ക്രൈസ്തവ ജനവിഭാഗത്തെ മുറിവേൽപ്പിച്ചു മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും സുമിത് ജോർജ് പറഞ്ഞു.ഈ ഹീനകൃത്യം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും സുമിത് ജോർജ് കൂട്ടിച്ചേർത്തു.













