ഇന്നലെ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക ചടങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട്. ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല.
ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത് മന്ത്രി പറഞ്ഞു. ഞങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തിന്റെ സ്വരമാണിത്. വിദ്യാർഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം.
ഏത് മാനേജ്മെന്റിന്റെ സ്കൂൾ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികൾ അനുവദിക്കില്ല. കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. എന്നാൽ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പ്രിൻസിപ്പലിന്റെ അഭിപ്രായം.












