മരിയസദനത്തിന് ഉച്ചഭക്ഷണം ഒരുക്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

Date:

പാലാ: തൻ്റെ പിതാവിന്റെ വേർപാടിന്റെ ഓർമ്മ ദിവസമായ നവംബർ 7ന് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും കുടുംബാംഗങ്ങളും മരിയാസദനം സന്ദർശിച്ചു. മരിയാസദനം ഡയറക്ട‌ർ ശ്രീ. സന്തോഷ് ജോസഫും കുടുംബവും, വാർഡ് കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിലും മരിയാസദനം അംഗങ്ങളും ചേർന്ന് ശ്രീ. റോഷി അഗസ്റ്റിന് ഊഷ്‌മളമായ സ്വീകരണം നൽകി.

ഉച്ചഭക്ഷണം നൽകിയും മരിയ സദനത്തിലെ അംഗങ്ങളോട് സംസാരിച്ചും ശ്രീ. റോഷി അഗസ്റ്റിൻ സമയം ചിലവഴിച്ചു.അനാഥരെയും അവഗണിക്കപ്പെട്ട മാനസിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന ശ്രീ. സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കൂടാതെ തുടർന്നുള്ള മരിയസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്‌.

മരിയാസദനം നിലവിൽ അഭിമുഖീകരിക്കുന്ന സർക്കാർ ഗ്രാന്റു്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായുള്ള നിവേദനം മരിയാസദനം ഡയറക്‌ടർ ശ്രീ. സന്തോഷ് ജോസഫ് മന്ത്രിക്ക് സമർപ്പിച്ചു.

മന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മരിയാസദനം നിവാസികൾക്കായി ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരമായി. തുടർന്ന് മരിയാസദനം ഗാനമേള സംഘത്തിൻ്റെ ഹൃദ്യമായ കലാപ്രകടനം ആസ്വദിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

യുക്രൈനെ ആക്രമിച്ചത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ഓർഷനിക് എന്ന് പേരുള്ള മിസൈലിന് ശബ്ദത്തേക്കാൾ പത്തുമടങ് വേഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...