നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. താൻ
പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചുവെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.












