പാലാ: ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ചെറു ധാന്യകൃഷിക്കും ഭക്ഷണക്രമത്തിനും പ്രാധാന്യമേറുന്നതായി ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെയും കേന്ദ്ര മില്ലറ്റ് ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പാലായിൽ സംഘടിപ്പിച്ച ത്രിദിന മില്ലറ്റ് എക്സ്പോയിൽ ചെറു ധാന്യ കർഷക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ കത്തീഡ്രൽ വികാരി റവ.ഡോ . ജോസ് കാക്കല്ലിൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, രാജേഷ് വാളിപ്ലാക്കൽ, പി.എസ്.ഡബ്ളിയു.എസ്. ഭാരവാഹികളായ ഫാ.തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, മെർലി ജയിംസ് എന്നിവർ പ്രസംഗിച്ചു. പ്രശാന്ത് ജഗൻ തിരുവല്ല ക്ലാസ്സ് നയിച്ചു.
രാവിലെ പത്തരയ്ക്ക് ഗ്രാമ പഞ്ചായത്തുകൾക്ക് നടപ്പിലാക്കാവുന്ന ചെറു ധാന്യപദ്ധതികളെ കുറിച്ചുള്ള സെമിനാർ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പി.എസ്. ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision