ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം രാജ്യത്തേക്ക് ആഫ്രിക്കൻ രാജ്യമായ ചാഡെന്ന് ലോകബാങ്ക്
.
ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ് അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. ഫീദെസ് വാർത്താ ഏജൻസി സെപ്റ്റംബർ 27-ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചാഡിൽ പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനം നൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കി. ഉപ-സഹാറൻ ആഫ്രിക്കയിൽ, ഉഗാണ്ട, എത്യോപ്യ, സുഡാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, എന്നിവയ്ക്ക് ശേഷമാണ് ചാഡിന്റെ സ്ഥാനം. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്. എന്നാൽ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision