കോട്ടയം :പാലാ. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവ്വകലാശാല ഇന്റർ കൊളീജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കളായി. ഇന്നലെ നടന്ന അവസാന റൗണ്ട് ലീഗ് മത്സരത്തിൽ എസ് ബി കോളേജ് ചങ്ങനാശ്ശേരിയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മൂന്നു മത്സരങ്ങളും വിജയിച്ചാണ് നിർമ്മല കിരീടം ചൂടിയത്. കോട്ടയം ബസേലിയസ്കോളേജിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് കോതമംഗലം മാർ അത്തനെഷ്യ കോളേജ് രണ്ടാം സ്ഥാനം നേടി. ചങ്ങനാശ്ശേരി എസ്ബി കോളേജിനാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽകുമാർ പ്രഭാകരൻ ട്രോഫികൾ വിതരണം ചെയ്തു
