മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (ഐ.ഐ.ആർ.ബി.എസ്.) നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
🗓️ അവസാന തീയതി : 25 04 2022
ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ
🔸 ഫിസിക്‌സ്
🔸 കെമിസ്ട്രി
🔸 ലൈഫ് സയൻസ്
🔸 കമ്പ്യൂട്ടർ സയൻസ്
🔸 എൻവയോൺമെന്റൽ സയൻസ്
🎓 60% മാർക്കോടെ പ്ലസ്ടു സയൻസ് വിഷയങ്ങളിൽ വിജയിച്ചവർക്ക് /പ്ലസ്ടു സയൻസ് ഇപ്പോള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
🎓 ബി.എസ്.സി. , എം.എസ്.സി. യോഗ്യതകൾ ഈ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാൻ കഴിയും.
💢 കരിക്കുലത്തിന്റെ ഭാഗമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ദ്ധരാണ് ക്ലാസ്സുകൾ കൈകാര്യ ചെയ്യുക.
💢 പoനത്തിൻ്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളിൽ പ്രോജക്ട് / ഇന്റേൺഷിപ്പിനുള്ള അവസരവും ലഭ്യമാണ്.
💢 ഓരോ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമിലേക്കും 4 വീതം വിദ്യർത്ഥികൾക്കായിരിക്കും പ്രവേശനം.
⚠️ എം.ജി. സർവ്വകലാശാല ദേശീയ തലത്തിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
✅ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഓൺലൈനായി അപേക്ഷ നൽകാം.
www.cat.mgu.ac.in
കൂടുതൽ വിവരങ്ങൾക്ക്
0481 2732992
————————
മഹാത്മാഗാന്ധി സർവ്വകലാശാല പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) – 25 04 2022 വരെ അപേക്ഷിക്കാം – MG CAT 2022