സമാധാനമെന്ന നിയോഗവുമായി മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്തിലെ ലിയോണില്‍ സംഘടിപ്പിച്ച ‘ലിവിംഗ് ജപമാല’യില്‍ പങ്കെടുത്തത് ആയിരങ്ങള്‍
. ഇക്കഴിഞ്ഞ നവംബര്‍ 5ന് നടന്ന ജപമാലയജ്ഞത്തില്‍ ഏതാണ്ട് ഇരുപത്തിരണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. 1917-ല്‍ ജപമാലയുടെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മാതാവ് നല്‍കിയ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 69 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പരിപാടിക്ക് മെക്സിക്കോയില്‍ തുടക്കമായത്.
“കര്‍ത്താവ് അവിടുത്തെ ജനത്തെ സമാധാനത്തില്‍ അനുഗ്രഹിക്കട്ടെ” എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ജപമാലയില്‍ ഓരോ രഹസ്യത്തിലും പ്രത്യേക പ്രാര്‍ത്ഥന വിചിന്തനമുണ്ടായിരുന്നു. 31,297 പേരുടെ ഇരിപ്പിടമുള്ള ലിയോണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ലിവിംഗ് ജപമാലയില്‍ ലിയോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ മോണ്‍. അല്‍ഫോണ്‍സോ കോര്‍ട്ടെസും പങ്കെടുത്തു. അക്രമത്തിനെതിരെ പോരാടുവാന്‍ ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, അക്രമത്തിന്റെ ചമ്മട്ടിക്ക് ഇരയായ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision