ഇതിഹാസ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം അവസാനം കേരളത്തില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുമെന്ന പ്രഖ്യാപനം ഇതിനകം തന്നെ വന്നുകഴിഞ്ഞു. എന്നാല്‍ മെസിയും കൂട്ടരും രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ കളിക്കുമ്പോള്‍ അതിനായി കേരളം ചിലവിടേണ്ട തുക നൂറ് കോടിയാണ്.
ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ടനുസരിച്ച് സന്ദര്‍ശക ടീമിനായി ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുഴുവനായും ബുക്ക് ചെയ്യുമെന്നും പുറത്തുനിന്നുള്ള ഒരാളെയും ഹോട്ടലിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പറയുന്നു.