ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഭരതനാട്യത്തിൽ വിസ്മയം തീർത്ത് കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരൻ മെഷാക് സ്കറിയ ഒന്നാം സ്ഥാനം (ഫസ്റ്റ് എ ഗ്രേഡ്) കരസ്ഥമാക്കി.
‘ആൺകുട്ടികൾക്കും കാൽച്ചിലമ്പ് വഴങ്ങും’ എന്ന് തൻ്റെ പ്രകടനത്തിലൂടെ മെഷാക് തെളിയിച്ചു. നവംബർ 11-ന് ആരംഭിച്ച ഉപജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (നവംബർ 12) ആയിരുന്നു മെഷാക് സ്കറിയയുടെ പ്രകടനം. ശാസ്ത്രീയ നൃത്തത്തിന് വേദിയിൽ ലഭിച്ച ഈ അംഗീകാരം മെഷാകിനും സ്കൂളിനും അഭിമാന നിമിഷമായി.












