മേലുകാവുമറ്റം സെന്റ് തോമസ് പള്ളിയിൽ തിരുനാൾ 22, 23, 24 തിയതികളിൽ

Date:

മേലുകാവുമറ്റം: സെന്റ് തോമസ് പള്ളിയിൽ
മാർ തോമാശ്ലീഹായുടെ തിരുനാൾ
2022 ഏപ്രിൽ 22 വെള്ളി മുതൽ 24 ഞായർ
വരെ തിയതികളിൽ ആഘോഷിക്കും.


22 ന് 4 മണിക്ക് ഇടവക വികാരി റവ. ഡോ. ജോർജ് കാരംവേലിൽ തിരുനാൾ കൊടിയേറ്റും.
തുടർന്ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി വെരി.റവ.തോമസ് പുല്ലാട്ട് വിശുദ്ധ കുർബാനാ മധ്യേ തിരുനാൾ സന്ദേശം നൽകും. തുടർന്ന് 5:45 ന് മരിച്ചവരുടെ അനുസ്മരണ ശുശ്രൂഷ നടക്കും.


23 ന് 4:30ന് ആഘോഷമായ വി. കുർബാനയും സന്ദേശവും പാലാ രൂപതയുടെ നവവൈദികരുടെ കാർമികത്വത്തിൽ നടക്കും. തുടർന്ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും.
24 ന് രാവിലെ 6:45 ന് ലദീഞ്ഞ്, തിരു സ്വരൂപ പ്രതിഷ്ഠ, 7നും 9 നും വിശുദ്ധ കുർബാന. 3.30 ന് വാദ്യമേളം.
തിരുനാൾ ദിവസങ്ങളിൽ കഴുന്ന് ശൂലം എന്നിവ എഴുന്നള്ളിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും.
വൈകിട്ട് 4ന് പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഡോ. ജോസഫ് കണിയോടിക്കൽ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകും.
5:45 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണവും 8.30 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേളയും നടക്കും.തിരുനാൾ തിരുക്കർമ്മങ്ങൾ ഇടവക വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ, അസി.വികാരി ഫാ. അബ്രാഹം കുഴിമുള്ളിൽ
കൈക്കാരന്മാരായ നോമിനി നായ്ക്കംപറമ്പിൽ, ജോസ് കൊച്ചുപറമ്പിൽ ബെന്നി ടി.സി. താഴത്തേൽ, ബാബു അഞ്ചേരിൽ, പ്രസുദേന്തിമാർ
എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...