കൊല്ലപ്പളി;കളഞ്ഞു കിട്ടിയ മൂന്നു പവൻറെ സ്വർണ്ണമാല തിരികെ നൽകി മാതൃകയായി കൊല്ലപ്പളളി പിഴക് സ്വദേശി ഒറ്റപ്ലാക്കൽ ദേവസ്യാച്ചൻ.
കൂത്താട്ടുകുളം കാക്കൂര് കുടുംബപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ഇടുക്കി കുമിളി സ്വദേശിയും ഏലക്ക വ്യാപാരിയുമായ കൊട്ടൂപ്പള്ളിൽ ജിജിയുടെ മൂന്ന് പവന്റെ സ്വർണ്ണമലയാണ് കഴിഞ്ഞ ദിവസം പ്രവിത്താനം ഭാഗത്തു വെച്ച് നഷ്ടപെട്ടത്,
പ്രവിത്താനം ജേക്കബ്‌സ് ഹോട്ടൽ പരിസരത്തു വെച്ച് മാല നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ജിജിയും ബന്ധുക്കളും ഉടൻ തന്നെ പ്രവിത്താനം വ്യാപാരി വ്യവസായി യൂണിറ്റുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സ്വർണ്ണമാല കണ്ടുകിട്ടിയിരുന്നില്ല,മാല നഷ്ടപെട്ട വിവരം മനസിലാക്കിയ വ്യാപാരികളും നഗര വാസികളും ഊർജിതമായി അന്വേഷണം നടത്തുന്നതിനിടയിലാണ് ജേക്കബ്‌സ് ഹോട്ടലിന് എതിർവശമുള്ള ബസ്റ്റോപ്പിൽ വെച്ച് പിഴക് സ്വദേശി ഒറ്റപ്ലാക്കൽ ദേവസ്യാച്ചന് സ്വർണ്ണമാല ലഭിക്കുന്നത്,
ഉടമ ആരെന്ന് അറിയാത്ത സാഹചര്യത്തിൽ നഷ്ടപെട്ട സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടു കിട്ടണമെകിൽ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് മാത്രമേ സാധിക്കു എന്ന് മനസിലാക്കിയ ദേവസ്യാച്ചൻ ഉടൻതന്നെ വിവരം മേലുകാവ് പോലീസിൽ അറിയിക്കുകയും തുടർന്ന് മേലുകാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ കുമിളി സ്വദേശിയുടേതാണ് സ്വർണ്ണമാല എന്ന് കണ്ടെത്തുകയുമായിരുന്നു,
തുടർന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ SHO അഭിലാഷ് എംടിയുടെയും എ.എസ്ഐ സജിനി എൻ ടി,സീനിയർ സിപിഒ ജസ്റ്റിൻ ജോസഫ്,സിപിഒ സന്തോഷ് അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ മാലയുടെ യഥാർത്ഥ ഉടമ ജിജിക്ക് ദേവസ്യാച്ചൻ സ്വർണ്ണ മാല മടക്കി നൽകുകയുമായിരുന്നു.
ഏറെ മോശം ചുറ്റുപാടിലും സത്യസന്ധത കൈവിടാതെ സമൂഹത്തിനു മാതൃകയായി പ്രവർത്തിച്ച ദേവസ്യാച്ചൻ ഏറെ അഭിനന്ദനം അർഹിക്കുന്ന വ്യക്തിയാണെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,