മേലുകാവ് ഗ്രാമ പഞ്ചായത്ത് പരിസ്ഥിതി ലോല പ്രദേശം ആണെന്ന് സൂചിപ്പിച്ചു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ് ചെയ്യണമെന്ന് പാരിസ്ഥിതി പഠനം നടത്തി തയ്യാറാക്കിയ ശ്രീ.ഉമ്മൻ ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മേലുകാവ് ഗ്രാമപഞ്ചായത്തിനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്നും മേലുകാവ് ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകഷിയോഗം ബഹു. സർക്കാറിനോട് അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ബിജു സോമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഷൈനി ജോസ്, മേലുകാവ് CSI ക്രൈസ്റ്റ് കത്തീഡ്രൽ പള്ളി വികാരി Fr ജോസഫ് മാത്യു, മേലുകാവുമറ്റം st. തോമസ് പള്ളി വികാരി Rev. Dr. ജോർജ് കാരാംവേലിൽ,എള്ളുമ്പുറം CSI പള്ളി വികാരി Fr. രാജേഷ് പത്രോസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺമാരായ പ്രസന്ന സോമൻ, ബിൻസി റ്റോമി, അനുരാഗ് K R, SNDP പ്രസിഡന്റ് ഷാജി പുത്തെൻപുര, സെക്രട്ടറി അനുസചേതനൻ, വില്ലേജ് ഓഫീസർ, ആനി ജോർജ് ഓമ്പള്ളിൽ, ബ്ലോക്ക് മെമ്പർ ജെറ്റോ ജോസ്, ജോയി സ്‌കറിയ, ജെയിംസ് മാത്യു തെക്കേൽ, ഷാജി ടി സി,ടിറ്റോ മാത്യു, ജോയി തയ്യിൽ,മെമ്പർമാരായ T J ബെഞ്ചമിൻ, ഷീബമോൾ ജോസഫ്, ജോസ് കോനുകുന്നേൽ, തോമസ് C വടക്കേൽ, അഖില മോഹൻ, ജോർജ് മാത്യു തെക്കേൽ തുടങ്ങി വിവിധ രാഷ്ട്രീയ, കർഷക പ്രതിനിധികൾ സംബന്ധിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision