എല്ലാ ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഐക്യം’ എന്ന പ്രമേയവുമായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റോമന്‍ സഭയുമായി ചേര്‍ന്നതിന്റെ മുന്നൂറാമത് ജൂബിലി വര്‍ഷം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍.
“ഗ്രീക്ക്-മെല്‍ക്കൈറ്റ് കത്തോലിക്കാ സഭ : ഒരു സഭാപരമായ യാത്ര 1724-2024” എന്ന തലക്കെട്ടോടെയാണ് ജൂലൈ 11-ന് ലെബനോനിലെ റാബൌവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍വെച്ച് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കീസ് യോസെഫ് അബ്സി പുറത്തുവിട്ടത്.അപ്പസ്തോലന്മാരായ പത്രോസ് സ്ഥാപിക്കുകയും, പൗലോസ് ഉള്‍പ്പെടുകയും ചെയ്യുന്ന അന്ത്യോക്യന്‍ സഭയുടെ ചരിത്രത്തേക്കുറിച്ച് പരിശോധിക്കുമ്പോള്‍, ആദ്യ കാലം മുതല്‍ക്കേ ദൈവശാസ്ത്രപരമായ പല ചിന്തകളും സഭാ സമൂഹങ്ങളെ വിഭജിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, പതിനേഴാം നൂറ്റാണ്ടില്‍ മധ്യപൂര്‍വ്വേഷ്യയില്‍ പാശ്ചാത്യ കത്തോലിക്കാ മിഷ്ണറിമാര്‍ ഇത്തരം വിഭജനങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുകയും, അന്ത്യോക്യന്‍ പാത്രിയാര്‍ക്കേറ്റിനേയും റോമന്‍ സഭയെയും ഐക്യപ്പെടുത്തുകയുമായിരിന്നുവെന്നും അനുസ്മരിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision