മേഗി ചുഴലിക്കാറ്റിന്റെ ഇരകൾക്കായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

Date:

ഫിലിപ്പീൻസ് : കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻസിൽ മേഗി ചുഴലിക്കാറ്റ് മൂലമുണ്ടായ നിരവധി ആളുകളുടെ മരണത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും തന്റെ ഐക്യദാർഢ്യം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി.

ഈ ദാരുണസംഭവത്തിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും ഭവനങ്ങൾ നഷ്ടപ്പെട്ട് മറ്റിടങ്ങളിൽ അഭയം തേടേണ്ടി വന്നവർക്കും ഒപ്പം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി എഴുതി. തന്റെ ആത്മീയസാമീപ്യത്തിന്റെ അടയാളമായി പാപ്പാ ഫിലിപ്പീനിലെ ജനങ്ങൾക്ക് ദൈവത്തിന്റെ ശക്തിയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചാവസാനം വീശിയടിച്ച കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായ മഴയിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് നാല്പത്തിനായിരത്തിലധികം ആളുകൾ സ്വഭവനങ്ങളിൽനിന്ന് മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് ഇരുന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അൻപതിലധികം ആളുകൾ മരണമടഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...

പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. ...

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...