എസ്. എം. വൈ. എം. – കെ. സി. വൈ. എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിക്കുന്നു. 2025 മെയ് 24 ശനിയാഴ്ച രാവിലെ 8.00 AM മുതൽ വൈകുന്നേരം 5.00 PM വരെ പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്’സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ്
ടെക്നോളജിയിൽ വച്ചാണ് വിദ്യാഭ്യാസ പ്രദർശന മേള നടത്തപ്പെടുന്നത്. ഇന്ത്യക്ക് പുറത്തും അകത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളും കോളേജുകളും വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തും.
കരിയർ ഗൈഡൻസ് സെഷൻസ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയവയും മേളയിൽ ഉള്ളടങ്ങിയിരിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ.
( NB : 2025 മെയ് 24 ന് മെഗാ വിദ്യാഭ്യാസ പ്രദർശന മേള നടക്കുന്നതിനാൽ, അന്ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന രൂപത സ്പോർട്സ് മീറ്റ് 2025 ജൂൺ 06 ന് ആയിരിക്കും.)












