പാലാ വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം

spot_img

Date:

പാലാ വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ അഡ്വ. രാജേഷ് കുന്നുംപുറം, ഷിബുകാരമുള്ളിൽ; അജിത് പാറയ്ക്കൽ; അരവിന്ദാക്ഷൻ നായർ ടി കെ , അനീഷ് മധുവിനോദ് പുന്നമറ്റത്തിൽ  എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടന്ന  വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ഏപ്രിൽ 6 മുതൽ 10 വരെയാണ് മഹോത്സവം നടക്കുന്നത്.

6 ന് രാവിലെ 8ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30 ന് ഉമാമഹേശ്വര പൂജ, 1 ന് പ്രസാദമൂട്ട്, രാവിലെ 10 ന് ചുറ്റമ്പല സമർപ്പണ സമ്മേളനം രാധികാ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 11.30 ന് തിരുവാതിരകളി, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച രാത്രി 7 ന് പാലാ രാഗമാലിക അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തസന്ധ്യ, 8 ന് തിരുവാതിര

ഏപ്രിൽ 7 ന് രാവിലെ 9.30 ന് ഭദ്രകാളി ദേവിക്ക് കലശാഭിഷേകം, ഭദ്രകാളി പൂജ, 1 ന് പ്രസാദമൂട്ട്, 12 ന് തിരുവാതിരകളി, രാത്രി 7 ന് ഗാനമേളഏപ്രിൽ 8 ന് രാവിലെ 8.30 ന് വിഷ്ണുപൂജ, സുബ്രഹ്മണ്യപൂജ, സർപ്പപൂജ, 1 ന് പ്രസാദമുട്ട്, വൈകിട്ട് 6 ന് തിരുവാതിരകളി, 7ന് നാടോടി നൃത്തം, 7.15 ന് ഭരതനാട്യം, 7.30 ന് മോഹിനിയാട്ടം, 7.45 ന് തിരുവാതിരകളി, 8 ന് വീരനാട്യം

ഏപ്രിൽ 9 ന് രാവിലെ 7.30 ന് ദുർഗാഭഗവതിക്ക് കലശാഭിഷേകം, 9 ന് ഇരട്ടപ്പൊങ്കാല, രാവിലെ 10.30 ന് സംഗീത സദസ്സ്, 11 ന് മകം തൊഴൽ, 12 ന് പ്രസാദമൂട്ട്, 12.30 ന് തിരുവാതിരകളി, രാത്രി 7 ന് പൂമൂടൽ, 7.30 ന് സെമി ക്ലാസിക്കൽ ഡാൻസ്, 8 ന് നൃത്തം.

ഏപ്രിൽ 10 ന് രാവിലെ 9 ന് ദുർഗാ ഭഗവതിക്ക് കലശാഭിഷേകം, 10 ന് ഉച്ചപൂജയും പൂരം തൊഴലും, 11 ന് ശ്രീഭൂതബലി, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 4 ന് ജീവത എഴുന്നള്ളത്ത്, ളാലം ക്ഷേത്രത്തിൽ താലപ്പൊലിയോടുകൂടി ജീവത എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി 7 ന് എഴുന്നള്ളത്തിന് പാലാ ടൗൺ ബസ് സ്റ്റാന്റ് ജംഗ്ഷനിൽ സ്വീകരണം.

തിരുവരങ്ങിൽ രാവിലെ 9 ന് നാമാർച്ചന, 9.30 ന് ഭക്തിഗാനാഞ്ജലി, വൈകിട്ട് 7.30 ന് തിരുവാതിരകളി, എതിരേല്പ് വേദിയിൽ ഭക്തിഗാന ലഹരി എന്നിവയുമുണ്ട്. ജീവത എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം വിളക്കൻപൊലി നടക്കും. തുടർന്ന് അത്താഴമുട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related