കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറയുടെ പേര് നൽകണം – സജി മഞ്ഞക്കടമ്പൻ

Date:

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡമാേക്രാറ്റിക് പാർട്ടി ചെയർ സജി മഞ്ഞക്കടമ്പൻ ആവശ്യെപ്പെട്ടു.

ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ ആലോചന യോഗത്തിനുശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായത് ജോർജ് ജോസഫ് പാെടിപാറയുടെ ശ്രമം കൊണ്ട് മാത്രമാണ്. ലക്ഷങ്ങൾക്ക് ആശ്രയമായ ആതുരാലയം സ്ഥാപിക്കുവാൻ മുൻകൈയെടുത്ത അദ്ദേഹത്തെ തമസ്കരിക്കുവാൻ ആണ് ഇടത് വലത് മുന്നണികൾ ശ്രമിക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ പേരിൽ അനുസ്മരണ ചടങ്ങുകൾ നടത്തുകയല്ലാതെ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യം ഉന്നയിക്കാത്തത് ആശ്ചര്യജനകമാണ്. പാലായിൽ താലൂക്ക് ആശുപത്രിക്ക് കെ എം മാണി സാറിന്റെ പേര് നൽകിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോർജ് ജോസഫ് പോടിപാറയുടെ പേര് കോട്ടയം മെഡിക്കൽ കോളേജിന് ആവശ്യപ്പെട്ടു കാെണ്ട് കേരള സർക്കാരിന് നിവേദനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യത്തിനുള്ള മരുന്ന് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്നില്ലെന്നും ചികിത്സയ്ക്ക് എത്തുന്ന മുഴുവൻ പേർക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയെ എൻഡിഎയിൽ ഉൾപ്പെടുത്തിയതിന് അതിയായ സന്തോഷമുണ്ടെന്നും എൻ ഡി എ മുന്നണിയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളുമായി പാർട്ടി മുന്നോട്ടു നീങ്ങുകയാണ് .തെക്കൻ പ്രദേശങ്ങളിലെ ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. വടക്കൻ മേഖലയിലുള്ള ജില്ലകളിലെ കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. പോഷക സംഘടകളുെടെയും നിയോജക മണ്ഡലം കമ്മറ്റികളുടെ ടെയും തിരഞ്ഞെടുപ്പിനു ശേഷം സെപ്റ്റംബർ മാസം കോട്ടയത്ത് വിപുലമായ പ്രവർത്തന സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം ,സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രാെഫ.ബാലുജി വെള്ളിക്കര, കർഷക യൂണിയൻ കോഡിനേറ്റർ ജോയി സി കാപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ലൗജിൻ മാളിയേക്കൽ ജില്ലാ സെക്രട്ടറിമാരായ ഷാജി തെള്ളകം, സന്തോഷ് വള്ളാേങ്കുഴി, ജി ജഗദീശ് (സ്വാമി ആശാൻ) ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് നിയോജക മണ്ഡലം കൺവീനർമാരായ ബിജു കണിയമല വൈശാഖ് സുരേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...