രാമപുരം: രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെയും എസ്.എം.വൈ.എം. രാമപുരം യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ രാമപുരം പള്ളി പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെട്ടു.
ഞായറാഴ്ച രാവിലെ 9 മണിക്ക് രാമപുരം മാർ ആഗസ്തീനോസ് കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മാർ സ്ലീവ മെഡിസിറ്റിലെ സ്പെഷ്യാലിറ്റി വിഭാങ്ങളായ ജനറൽ മെഡിസിൻ, കാർഡിയോളി, പൾമനറി മെഡിസിൻ, ഓങ്കോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ്, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. റാൻഡം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഈ.സി.ജി., പി.എഫ്.ടി. ടെസ്റ്റ് എന്നീ പരിശോധനകൾ സൗജന്യമായി നടത്തപ്പെട്ടു. അനേകർ പങ്കെടുത്ത ക്യാമ്പിൽ തുടർ ചികിത്സാനുകൂല്യങ്ങൾ അനുവദിക്കുന്ന ഡിസ്കൗണ്ട് കാർഡും വിതരണം ചെയ്തു.