ഏറ്റുമാനൂർ:ജനകീയ വികസന സമിതിയും കാരിത്താസ് ആശുപത്രിയും ചേർന്ന് നടത്തുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 17-ന് രാവിലെ 9 മുതൽ ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചുക്യാമ്പിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും.
കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ.ജിസ്മോൻ മഠത്തിൽ, റസിഡൻസ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിക്കും.
ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് അധ്യക്ഷത വഹിക്കും.
ജനറൽ മെഡിസിൻ, ഓങ്കോളജി, പൾമ നോളജി, ഗ്യാസ്ട്രോ എൺട്രോളജി, തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകും.
കൂടാതെ ബി.പി .പരിശോധന, രക്ത പരിശോധന, സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ് പത്രസമ്മേളനത്തിൽ സമിതി പ്രസിഡണ്ട് ബി. രാജീവ്, വികസന സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ, ജെയിംസ് തോമസ്പ്ലാക്കിതൊട്ടിയിൽ, രാജു ഇമ്മാനുവൽ, ജോയി പൂവം നിൽക്കുന്നതിൽ, പി.ഡി .ജോർജ്, കെ ഒ.ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision