“കോട്ടയം മെഡിക്കൽ കോളേജിന് മുൻ വശത്ത് കഞ്ചാവ് ചെടി “

Date:



കോട്ടയം : മെഡിക്കൽ കോളേജിന് മുൻ വശം തട്ട് കടകൾ പ്രവർത്തിച്ചിരുന്ന ഭാഗത്തിന് പുറകിലായി ഏകദേശം മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ P ശ്രീ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് ചെടി തിരിച്ചറിഞ്ഞു. ചെടിക്ക് ഉദ്ദേശം 70 സെന്റീമീറ്ററോളം ഉയരം വരും .

മയക്ക്മരുന്ന് റാക്കറ്റുകളെ പിടികൂടുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജ്, ഗാന്ധിനഗർ മേഖലയിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജിൽ വന്ന ആരോ എക്സൈസിന് നൽകിയ വിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത് . ഈ മേഖലയിലെ മയക്കുമരുന്ന് ശ്യംഖലയിലെ ആരെങ്കിലും രഹസ്യമായി നട്ട് വളർത്തിയതാണ് ഈ ചെടി എന്ന് എക്സൈസ് കരുതുന്നു.

പ്രതിക്കായി അന്വേഷണം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന ഗുരുതര കുറ്റമാണ് ഇത് . ND P S നിയമത്തിൽ ഒരു ചെടി വളർത്തിയാലും ഒരു തോട്ടം വളർത്തിയാലും ഒരേ ശിക്ഷ തന്നെയാണ് ലഭിക്കുക. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജു മോൻ KC പ്രിവന്റീവ് ഓഫീസർമാരാ നൗഷാദ് M, ആരോമൽ മോഹൻ ,നിഫി ജേക്കബ് സി വിൽ എക് സൈസ് ഓഫീസർമാരായ അനീഷ് രാജ് KR, ശ്യാം ശശിധരൻ എക്സൈസ് ഡ്രൈവർ അനിൽ KK എന്നിവരും പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്തിൽ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി...

കൊല്ലത്ത് ദേശീയ പാത സർവീസ് റോഡ് തകർത്ത് കുത്തിയൊലിച്ച് വെള്ളം

ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ...

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...