2024 ൽ കേരള യൂണിവേഴ്സിറ്റി നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ. സർവ്വകലാശാല അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകി.
അധ്യാപകന്റെ മൊഴിയിൽ വൈരുധ്യമെന്ന് റിപ്പോർട്ടിലുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം വേണമെന്ന് അന്വേഷണ സമിതി ശിപാർശ ചെയ്തു. ശിപാർശ നടപ്പിലാക്കാൻ തന്നെയാണ് സർവ്വകലാശാലയുടെ തീരുമാനം.