പെസഹാ വ്യാഴം വൈകിട്ട് പീഡാനുഭവ ചിന്തകൾ ധ്യാനിച്ച് പാന വായന നടത്തി.
പെസഹാ വ്യാഴം അപ്പം മുറിക്ക് ശേഷം ചേർപ്പുങ്കൽ പള്ളിയിൽ രാത്രി ഒമ്പതരയ്ക്ക്, ഫാ.ജോസഫ് കൂവള്ളൂർ, ഫാ. ജോസഫ്.മൂക്കെൻതോട്ടത്തിൽ, ഡി. അലൻ, ജോസ്മോൻ മുണ്ടക്കൽ( ജില്ലാ പഞ്ചായത്ത് മെമ്പർ),സണ്ണി പൂത്തോട്ട, ജിമ്മി പടിക്കവീട്ടിൽ, സാജൻ കൊല്ലംപറമ്പിൽ, റിജോയ് നെല്ലിപ്പുഴ, സോജൻ വാരപ്പറമ്പിൽ, അജയ് മറ്റത്തിൽ എന്നിവർ പാന വായന നടത്തി.
വലിയ ആഴ്ചയോടനുബന്ധിച്ച് നടത്തുന്ന പാന വായന ഇന്ന് പല സ്ഥലത്തും അന്യം നിന്ന് പോകുകയാണ്. വലിയ ആഴ്ചയുടെ ആത്മീയത മുഴുവൻ ഇതിൽ അടങ്ങിയിരിക്കുന്നു.
ഇതിനെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ചേർപ്പുങ്കൽ പള്ളിയിൽ വച്ചു മുതിർന്നവരുടെ നേതൃത്വത്തിൽ പുതുതലമുറക്ക് ഒരു ഇൻസ്പിരേഷൻ ആയി പാന വായന നടത്തി. ഇന്ന് ദുഃഖവെള്ളി രാവിലെ തിരുകർമ്മത്തിന് ശേഷവും പാന വായന നടത്തുന്നതാണ്. ഇതിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.