പുളിങ്കുന്ന്: മാതൃവേദി-പിതൃവേദി പുളിങ്കുന്ന് ഫൊറോനയുടെ 2026 പ്രവർത്തന വർഷത്തെ കർമ്മപദ്ധതിയായ ‘സവ്റ 2k26’-ന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഫൊറോന ഭാരവാഹികളും വൈദിക ശ്രേഷ്ഠരും ചടങ്ങിൽ സന്നിഹിതരായിരുന്നു. റപ്പേൽ ജോസഫ്, റോയ് കപ്പാങ്കൽ, ഫാ. സിറിയക് പഴയമഠം, ഫാ. ജെയിംസ് കുന്നിൽ, സണ്ണി അഞ്ചിൽ, ജിലു മോൾ മരിയ തോമസ്, ബീന ജോസഫ്, സിനി ചെറിയാൻ, ജോളി ജോസഫ്, ഗ്രേസി സക്കറിയ, മറിയാമ്മ അലക്സാണ്ടർ, ജയ്മോള്‍ ജെയിംസ്, ജാൻസി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.













