കുറവിലങ്ങാട്: ബിരുദ ബിരുദാനന്തര കോഴ്സുകളിൽ റാങ്കുകളുടെ സുവർണനേട്ടവുമായി ദേവമാതയിലെ ഗണിത ശാസ്ത്രവിഭാഗം ശ്രദ്ധ നേടുന്നു. പി.ആർ. ശ്രീലക്ഷ്മിയാണ് ഇത്തവണ എം.എസ് സി. മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയത്.മരങ്ങാട്ടുപിള്ളി ആണ്ടൂർ പുതുശേരിപറമ്പിൽ പി.വി. രാജീവിന്റേയും ശ്രീലതയുടേയും മകളായ ഈ മിടുക്കി 2021ൽ ബി.എസ്‌സി. മാത്തമാറ്റിക്‌സിൽ നാലാം റാങ്കും ദേവമാതയ്ക്ക് നേടിത്തന്നിരുന്നു.
എം.ജി. യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര കോഴ്സുകളിൽ ഒന്നാം റാങ്കുകൾ തുടർച്ചയായ മൂന്നാം വർഷവും ദേവമാതയിലെ വിദ്യാർത്ഥികൾ നേടിയെടുത്തത് ഗണിതശാസ്ത്രവിഭാഗത്തിനും കോളജിനും ഏറെ അഭിമാനകരമായ നേട്ടമാണ്.
2021 ൽ ഗണിതശാസ്ത്രബിരുദത്തിൽ നേടിയ ഒന്നാം റാങ്കിന് ഇരട്ടി മധുരം സമ്മാനിച്ചാണ് കഴിഞ്ഞവർഷം ബിരുദാനന്തര തലത്തിലേക്കും ഒന്നാം റാങ്ക് എത്തിയത്.
എസ്. ശ്രീലക്ഷ്മിയാണ് അന്ന് ഒന്നാം റാങ്ക് ജേതാവായത്.
2021 ൽ റിച്ചാ സെബാസ്റ്റ്യൻ ബിരുദ തലത്തിൽ ഒന്നാം റാങ്ക് നേടി.
2014 ൽ ആരംഭിച്ച എം.എസ് സി. മാത്തമാറ്റിക്‌സിൽ കഴിഞ്ഞ എട്ട് ബാച്ചുകളിലൂടെ രണ്ട് ഒന്നാം റാങ്കടക്കം ആദ്യനിരയിലെ അഞ്ച് റാങ്കുകൾ ദേവമാതയിലേക്ക് എത്തിയിട്ടുണ്ട്. 2021-ൽ ഗണിത ശാസ്ത്രബിരുദത്തിൽ ആദ്യ പത്ത് റാങ്കുകളിൽ അഞ്ചെണ്ണവും ദേവമാത യ്ക്ക് സ്വന്തമായിരുന്നു.
റാങ്ക് ജേതാവായ പി.ആർ. ശ്രീലക്ഷ്മിയെ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, വകുപ്പ് മേധാവി ജ്യോതി തോമസ് എന്നിവർ അഭിനന്ദിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision