കാവുംകണ്ടം: മാതൃവേദി കടനാട് ഫോറോനായിലെ 2024- ലെ മികച്ച പ്രവർത്തനത്തിനുള്ള ബെസ്റ്റ് യൂണിറ്റ് അവാർഡ് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മാതവേദി യൂണിറ്റിന് ലഭിച്ചു. കടനാട് ഫോറോനാ പള്ളി ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പാലാ രൂപത മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിലച്ചന്റെ പക്കൽ നിന്ന് കാവുംകണ്ടം മാതൃവേദി യൂണിറ്റ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി. 2024 പ്രവർത്തന വർഷത്തിൽ നടത്തിയ സാമൂഹിക – ജീവകാരുണ്യ – ആത്മീയ പ്രവർത്തനങ്ങളാണ് കാവുംകണ്ടം ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുവാൻ കാരണമായത്. ലോക വനിതാദിനം, കുടുംബദിനം, ദൈവവിളി ദിനം, ബൈബിൾ പകർത്തിയെഴുത്ത്, അഖണ്ഡ ജപമാല, അധ്യാപകരെ ആദരിക്കൽ, വിവിധ തീർത്ഥാടനങ്ങൾ ,സെമിനാർ, പഠന ക്ലാസ് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇടവകയിൽ നടപ്പിലാക്കി. നൈസ് ലാലാ തെക്കലഞ്ഞിയിൽ, ഷൈബി തങ്കച്ചൻ താളനാനി, അജിമോൾ പള്ളിക്കുന്നേൽ, സൗമ്യ സെനീഷ് മനപ്പുറത്ത്, ജീവ ജോഷി കുമ്മേനിയിൽ, ജോയ്സി ബിജു കോഴിക്കോട്ട് തുടങ്ങിയവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. കടനാട് ഫൊറോനാ തലത്തിൽ നടന്ന പാന മത്സരത്തിൽ കാവുംകണ്ടം യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ തുടങ്ങിയവർ യൂണിറ്റ് അംഗങ്ങളെ അഭിനന്ദിച്ചു..
