കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
ഇരുപതിലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.














