കോട്ടയം അന്തിനാട് ഗവ. യു പി സ്കൂളിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. അധ്യാപകർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സംഭവത്തിനെതിരെ ചില അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയിരുന്നു.
പരാതി നൽകിയവർ അടക്കം ഏഴ് അധ്യാപകരെയാണ് സ്ഥലം മാറ്റിയത്. അധ്യാപകർ കുട്ടികളുടെ സാന്നിധ്യത്തിൽ പരസ്പരം വഴക്കിടുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.