കൽപ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തകര്‍ത്ത ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ പള്ളിയും പാരിഷ് ഹാളുമായിരുന്നു. അപകടം നടന്നയുടനെ പള്ളിയിലും പാരിഷ് ഹാളിലുമായാണ് എല്ലാവരെയും രക്ഷാപ്രവർത്തനം നടത്തി എത്തിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. എഴുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തതെന്ന് വികാരി ഫാ. ജിബിൻ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷപൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണമായിരിന്നു. ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരിന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തിയിരിന്നു. തുടര്‍ന്നു സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ഫാ. ജിബിൻ പറഞ്ഞു.