പാറത്തോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു പാറത്തോട് പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം വനിതാദിന ആഘോഷവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ അംഗങ്ങൾ.

ആശുപത്രിയിലെ ഹോം കെയർ വിഭാഗത്തിൻറെ മേൽനോട്ടത്തിൽ ആശുപത്രി ജോയിൻറ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐയും സംഘവും പാലമ്പ്രയിലെ തൊഴിലിടത്തിൽ നേരിട്ടെത്തി മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
പഞ്ചായത്തിലെ എല്ലാ തൊഴിലുറപ്പു തൊഴിലാളികൾക്കും മേരീക്വീൻസിൻറെ പ്രത്യേക ഉപഹാരവും നൽകി. ചടങ്ങിൽ പാറത്തോട് പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡണ്ട് സിന്ധു മോഹൻ, വിവിധ വാർഡുകളിലെ വനിതാ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു. തൊഴിലാളികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം, മെഡിക്കൽ കിറ്റുകളുടെ വിതരണം എന്നിവയും നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
