രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന’ മേരി മാട്ടി മേരാ ദേശ് ‘ക്യാമ്പയിനിലേക്കുള്ള കൊണ്ടൂർ വില്ലേജിലെ മണ്ണ് ശേഖരണം ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ A.C രമേശ്, ശ്രീമതി ലിസ്സി അഴകത്ത് , ഹെഡ് മാസ്റ്റർ Sabu Mathew, വിദ്യാർഥികൾ , (CSC)ഡിജിറ്റല്‍ സേവ കേന്ദ്രം ചെമ്മലമറ്റം VLE ജിഷാമോൾ പൊന്നപ്പന് കൈമാറുന്നു.
വാര്‍ഷികാഘോഷ സമാപനത്തിന്റെ ഭാഗമായി ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളില്‍നിന്നും മണ്ണ് ശേഖരിച്ച് ഡല്‍ഹിയില്‍ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ‘ മേരി മാട്ടി മേരാ ദേശ് ‘ പദ്ധതി. വില്ലേജുകളില്‍നിന്ന് ശേഖരിക്കുന്ന മണ്ണ് ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സൂക്ഷിക്കും. ബ്ലോക്ക്തലങ്ങളില്‍നിന്ന് നെഹ്‌റു യുവകേന്ദ്രയുടെയും മറ്റ് ഡിപ്പാര്‍ട്‌മെന്റ്കളുടെയും സഹകരണത്തോടെ ശേഖരിച്ച് ജില്ലാതലത്തിലും തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision