🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 19, 2023 ' വ്യാഴം 1199 തുലാം 2
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 എൽഡിഎഫ് സർക്കാരി നെതിരേ യുഡിഎഫ് നടത്തിയ സെക്രട്ടേറി യറ്റ് ഉപരോധത്തിൽ പങ്കെടുത്തവർക്കെതി രേ നിരത്തിപ്പിടിച്ച് കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒ ന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂ വായിരം പേർക്കെതിരേയാണ് കേസെടു ത്തിരിക്കുന്നത്.
🗞🏵 ഇസ്രയേൽ ഹമാസ് യുദ്ധത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്. ഗാസയിൽ സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ബ്രസീൽ അവതരിപ്പിച്ച പ്രമേയമാണ് യുഎസ് വീറ്റോ ചെയ്തത്.യുഎൻ സുരക്ഷാ സമിതിയിലെ 12 അം ഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ബ്രിട്ടണും റഷ്യയും വിട്ടു നിന്നു.
🗞🏵 നെല്ല് സംഭരണം കാര്യ ക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ മ ന്ത്രസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. കൊയ്തു കഴിഞ്ഞിരിക്കുന്ന നെല്ല് താമ സം കൂടാതെ സംഭരിക്കുവാനും കർഷകർ ക്ക് എത്രയും വേഗം സംഭരണ വില നൽകാ നും ആവശ്യമായ നടപടികൾ സ്വീകരി ക്കും.ഇതിനായി കേരള ബാങ്കിൽ നിന്നു വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ നടന്നു വരിക യാണ്. കേരള ബാങ്കിന് പിആർഎസ് വാ യ്പ ഇനത്തിൽ നൽകാനുള്ള കുടിശിക ന ൽകാൻ സർക്കാർ അടിയന്തര നടപടി സ്വീ കരിക്കും.
🗞🏵 പലസ്തീനിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് എതിരെ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. ഇസ്രയേലില്‍ എത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അറബ് രാജ്യങ്ങള്‍ പിന്മാറി.
🗞🏵 രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയില്‍ നമ്പര്‍ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്‌ക്കാരം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെന്നാണ് വിവരം. ഒരു രാജ്യം, ഒരു ഐ.ഡി എന്നതാണ് പദ്ധതി. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക.
🗞🏵 പാലിയേക്കര ടോള്‍ കാമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇ.ഡി നടപടി.
🗞🏵 മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.
നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പിഎൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പിജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക.
🗞🏵 എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയാണ് എരുമേലി കണമല അട്ടിവളവിൽ അപകടം ഉണ്ടായത്.43 പേരാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
🗞🏵 ശബരിമലയിലേക്ക് തീർഥാടകർ പുഷ്പങ്ങളും ഇലകളും വച്ച് അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്‌പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദേശം നല്‍കി. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
🗞🏵 പലസ്തീന്‍ വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. പലസ്തീന്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.
🗞🏵 ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബർ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരൻമാരിൽ കേരളത്തിൽ നിന്നുളള 22 പേർ കൂടി നോർക്ക റൂട്ട്‌സ് മുഖേന ഇന്ന് (ഒക്ടോ 18) നാട്ടിൽ തിരിച്ചെത്തി. 14 പേർ രാവിലെ 07.40 നുളള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലും എട്ടു പേർ രാവിലെ 11.40 നുളള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവർക്ക് ഡൽഹിയിൽ നിന്നുളള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു.
🗞🏵 ഭാര്യക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. വിവാഹ ബന്ധത്തിലെ ക്രൂരതയായി ഇതിനെ കാണാനാവില്ലെന്നാണ് കോടതി അറിയിച്ചത്. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഭാര്യക്ക് പാചകം അറിയില്ലെന്നും തനിക്ക് ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹ മോചന ഹർജി നൽകിയത്.
🗞🏵 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ അടക്കമുളളവരുടെ ജാമ്യ നീക്കം തടയുകയാണ് ലക്ഷ്യം. റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖയും കോടതിയില്‍ ഹാജരാക്കും. റബ്‌കോ എം ഡി അടക്കമുളളവരെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുകയാണ്.
🗞🏵 കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ മന്ത്രിയെന്ന നിലയ്ക്ക് ബിന്ദു നിർദ്ദേശം നൽകിയിരുന്നു.
🗞🏵 തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനി കോടിയേരി സ്മാരക കോളേജായി അറിയപ്പെടും. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്നാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 ചൈനയിലെ ഷാങ് ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ കേരള താരങ്ങൾക്ക് ക്യാഷ് അവർഡ് അനുവദിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.സ്വർണ്ണ മെഡൽ ജേതാവിന് 25 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
🗞🏵 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ, ആരോപണ വിധേയരായ സിപിഎം നേതാക്കളെ വെള്ള പൂശാൻ ഡി വൈ എഫ് ഐ. ഇഡി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുകയാണെന്നും രാഷ്ട്രീയ വേട്ടയാണ് നടക്കുന്നത് എന്നും ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡി വൈ എഫ് ഐ.ആരോപണം കടുപ്പിക്കുന്നതിന്റെ ഭാഗമായി, പ്രതിഷേധം എന്ന നിലയിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.
🗞🏵 അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്.
🗞🏵 കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇനിമുതൽ 4 ശതമാനം ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫ് (ഡിആർ) വർദ്ധനയും ലഭ്യമാകും. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗത്തിന് ശേഷം 4 ശതമാനം ഡിഎ വർദ്ധന അംഗീകരിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഈ തീരുമാനത്തോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരും
🗞🏵 പൗരത്വ നിയമ ഭേദഗതി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കും എന്നാണ് പുറത്ത് വരുന്ന വിവരം. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നില്ല.
🗞🏵 റെയിൽ ഗതാഗത രംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ പുഷ്-പുൾ ട്രെയിൻ എത്തുന്നു. സാധാരണക്കാരിലേക്കും അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും അടങ്ങിയ ട്രെയിനുകൾ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുഷ്-പുൾ ട്രെയിനുകൾ രൂപകൽപ്പന ചെയ്തത്. ഈ നോൺ എസി വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. പുഷ്-പുൾ മാതൃകയായതിനാൽ ട്രെയിനുകൾക്ക് കൂടുതൽ വേഗത കൈവരിക്കാൻ കഴിയും.
🗞🏵 മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന കോടതി വിധിയിൽ പ്രതികരിച്ച് സൗമ്യയുടെ അമ്മ. 2008ലെ കൊലപാതകക്കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് ഡൽഹി കോടതി ബുധനാഴ്ച വിധിച്ചു. എല്ലാ പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിക്കണമെന്ന് സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി ആവശ്യപ്പെട്ടു. കേസിലെ പ്രതികളായ രവി കപൂർ, അജയ് സെയ്തി, ബൽജീപ് മാലിക്, അജയകുമാർ, അമിത് ശുക്ല എന്നിവരെയാണ് ഡൽഹിയിലെ സാകേത് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
🗞🏵 മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ 20 ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യമായ ഗൂഢാലോചന നടത്തിയാണ് സ്ത്രീകൾ കുടുംബത്തിലെ മറ്റുള്ളവരെ കൊലപ്പെടുത്തിയത്. സംഘമിത്ര, റോസ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് രണ്ട് പേർക്കും അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. പ്രതികളിലൊരാളായ സംഘമിത്ര ഭർത്താവിനോടും അമ്മായിയമ്മയോടും അതൃപ്തിയിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
🗞🏵 ബസിൽ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കാസർഗോഡാണ് സംഭവം. കാസർഗോഡ് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി എസ് മൻവിത്താണ് മരിച്ചത്. 15 വയസായിരുന്നു. ബസ് യാത്രക്കിടെ വിദ്യാർഥിയുടെ തല വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.
🗞🏵 സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തത്. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.യദുവിന്റെ അമ്മ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. രശ്മി മരിച്ച കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. രശ്മിയുടെ മരണത്തിന് യദു സാക്ഷിയായിരുന്നു
🗞🏵 സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
🗞🏵 കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് ബൈക്കിൽ കടത്തുകയായിരുന്ന 105.994 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി 28 വയസ്സുള്ള ഹുസ്‌നി മുബാറക്ക് ആണ് അറസ്റ്റിലായത്.മാർക്കറ്റിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടികൂടിയത്.
🗞🏵 യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവാവിനെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. പിന്നാലെ മർദ്ദനമേറ്റ അജ്മല്‍ തൂങ്ങി മരിക്കുകയായിരുന്നു. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതില്‍ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കല്‍ എം.ബി. അരുണ്‍ (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്‍ബിന്‍ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്
🗞🏵 പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 20 ലക്ഷം രൂപയുടെ ഹെറോയിൻ കുട്ടികളുടെ ഡയപ്പർ പാക്കറ്റുകളിലൊളിപ്പിച്ച നിലയിൽ കണ്ടെത്തി. 44 ഗ്രാം ഹെറോയിനാണ് ഇതിലുണ്ടായിരുന്നത്.വിവേക് എക്സ്പ്രസ് ട്രെയിനിലെ കംപാർട്ട്മെന്റിന്റെ സീറ്റിനടിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാ ഗിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്
🗞🏵 അന്‍പത്തിയാറു രാജ്യങ്ങളിൽ നിന്നും പ്രധാനമായും പ്രശ്നബാധിത മേഖലകളിൽ നിന്നുമെത്തുന്ന 6000 കുട്ടികളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെ നവംബർ ആറാം തീയതിയാണ് പാപ്പ സന്ദര്‍ശിക്കുക. ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് സമാധാനം ലക്ഷ്യമാക്കി നടത്തുന്ന കൂടികാഴ്ചയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഒക്ടോബർ പതിനേഴാം തീയതി വത്തിക്കാൻ പ്രസ് ഓഫീസ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു. സംസ്കാരത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
🗞🏵 പില്‍ക്കാലത്ത് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജോൺ ഫോസെ എന്ന നോർവേ പൗരന് സാഹിത്യത്തിൽ ഈ വർഷത്തെ നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. 1959ൽ ജനിച്ച ഫോസെ കൗമാര പ്രായത്തിൽ തന്നെ തന്റെ ലൂഥറൻ സഭാ വിശ്വാസം ഉപേക്ഷിച്ചുവെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആ വർഷം തന്നെ സ്ലോവാക്യയിൽ നിന്നുള്ള കത്തോലിക്കാ വിശ്വാസിയായ അന്ന എന്നൊരു സ്ത്രീയെ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ് ഡൊമിനിക്സ് ആശ്രമത്തിൽവെച്ച് 2012-ലാണ് ഔദ്യോഗികമായി കത്തോലിക്ക സഭയിലേയ്ക്ക് കടന്നുവരുന്നത്.
🗞🏵 ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിന്റെ ദുരിതങ്ങള്‍ ഏറെ രൂക്ഷമായ ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫ്രാന്‍സിസ് പാപ്പ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമായ കേന്ദ്രമാണ് ഗാസയിലെ ഏക കത്തോലിക്ക ആരാധനാലയമായ ഹോളി ഫാമിലി ദേവാലയം.
🗞🏵 ഇസ്രായേല്‍ – ഹമാസ് യുദ്ധം ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന നിയോഗവുമായി ജെറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഒക്ടോബര്‍ 13, 14, ഇന്നലെ പതിനേഴാം തീയതി അടക്കം വിവിധ ദിവസങ്ങളില്‍ ഒരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയാണ് ഇന്നലെ ഒക്ടോബര്‍ 17-ലെ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.
🗞🏵 നൈജീരിയയുടെ മരിയ ഗൊരേത്തി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിവിയൻ ഉച്ചേച്ചി ഓഗുവിന്റെ നാമകരണ നടപടികൾക്ക് രാജ്യത്തെ സഭ തുടക്കം കുറിച്ചു. ഒക്ടോബർ 14നു ബെനിന്‍ സിറ്റി രൂപതയാണ് നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തില്‍ അടിയുറച്ചു നിലക്കൊണ്ട വിവിയൻ, വിശുദ്ധ മരിയ ഗൊരേത്തിയെ പോലെ വിശുദ്ധി സംരക്ഷിക്കുവാന്‍ ജീവന്‍ വെടിയുകയായിരുന്നു. നാമകരണ നടപടികൾ പൂർത്തിയായാൽ നൈജീരിയയിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്ത അതുല്യ പദവി വിവിയനു ലഭിക്കും. രാജ്യത്ത് നിന്നും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടതു സിപ്രിയൻ തൻസിയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision