ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട് 27-ന്
ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നവംബർ 16- ന് ആരംഭിച്ച നാൽപ്പത്തിയൊന്ന് മഹോത്സവം ഡിസംബർ 27-ന് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ടോടുകൂടി
സമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26 -ന് രാവിലെ മാരിയമ്മൻ പൊങ്കാലയും രാത്രി 12 ന് ആഴിപ്രവേശനവും നടക്കും.
തീചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, മുടിയേറ്റ് എന്നിവവിവിധ ദിവസങ്ങളിൽ അരങ്ങേറും.
16- ന് വൈകീട്ട് 6.45-ന് ക്ഷേത്രം മേൽശാന്തി മുട്ടത്ത്മന ഇല്ലത്ത് എം.കെ. ശ്രീകുമാർ നമ്പുതിരി ദീപം പ്രകാശിപ്പിക്കുന്നതോടെ കലാപരിപാടികൾക്ക് തുടക്കമാകും.
ചടങ്ങിൽ കലാം വേൾഡ് റിക്കോർഡ് നേടിയ ദേവാൻഷി .എസ്. കൃഷ്ണയെആദരിക്കും.
ഏഴിന് നൃത്താർച്ചന,7.30 -ന് ഭക്തിഗാനസുധ, 17 – ന് രാത്രി 7.30 -ന് തിരുവാതിരകളി,
18-ന് രാത്രി ഏഴിന് സഗീത നൃത്താഞ്ജലി.
19 – ന് രാത്രി ഏഴിന് നൃത്തം സർഗം സംഗീതം, 20-ന് രാത്രി ഏഴിന് ഭക്തിഗാനമാധുരി, 21- ന്
രാത്രി 7.30 -ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന
തീചാമുണ്ഡി, കരിംകുട്ടിച്ചാത്തൻ.
22- ന് രാത്രി 7.30 -ന് കണ്ണൂർ പെരുവണ്ണാൻ പ്രദീപനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ടം.
23-ന് രാത്രി ഏഴിന് നവരസം – 2024.
24- ന് രാത്രി 7.30 -ന് കളമെഴുത്തും പാട്ടും,
10- ന് ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘത്തിൻ്റെ മുടിയേറ്റ്.
25 -ന് രാത്രി 7.30 -ന് നൃത്തനാടകം ശങ്കര ധ്യാനം, 26-ന് രാവിലെ 7.30-ന് മാരിയമ്മൻ പൊങ്കാലയ്ക്ക് നാഷണൽ ഫോറൻസ് നേറ്റിങ്ഗേൾ അവാർഡ് നേടിയ ഷീലാറാണി
ദീപം തെളിക്കും. വൈകീട്ട് അഞ്ചിന് കുംഭം എഴുന്നള്ളിപ്പ്ഘോഷയാത്ര.7.05-ന് പുഷ്പാഭിഷേകം , പുഷ്പാലങ്കാരം.7.30 -ന്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
കറുപ്പൻ ഊട്ട് എട്ടിന് നാമാഭിഷേകം, രാത്രി 12.30-ന് ആഴിപൂജ, ആഴിപ്രവേശനം .
27-ന് രാവിലെ ഒൻപതിന് മാരിയമ്മയ്ക്ക് മഞ്ഞൾ നീരാട്ട്’ , 12-ന് മഹാ പ്രസാമൂട്ടോടെ
നടയടക്കും.
പ്രസിഡൻ്റ് പി. പ്രമോദ് കുമാർ, സെക്രട്ടറി
പി.പി. വിനയകുമാർ, ട്രഷറർ പി.കെ. രമേശ്
വൈസ് പ്രസിഡന്റ് എം.സി മുരുകൻ, പി.എച്ച്. പ്രദീപ്, എം.ജി പ്രസാദ്, അനീഷ് മോഹൻ
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.













