നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്നു കാണിച്ചു തന്ന വ്യക്തിയാണ് പരിശുദ്ധ മറിയമെന്നും, ദൈവമാതാവ് ആദ്യത്തെ പ്രേഷിത ശിഷ്യയാണെന്നും ഫ്രാന്‍സിസ് പാപ്പ.
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഫിലിപ്പീന്‍സിലെ ഒസാമിസ് അതിരൂപതയിൽ നിന്നു വന്ന തീർത്ഥാടകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവിന്റെ അമ്മയായതിനാൽ കാനായിലെ പോലെ എങ്ങനെ യേശുവിന്റെ മുന്നിൽ നമ്മുടെ ആവശ്യങ്ങൾ അവതരിപ്പിക്കണമെന്നു അറിയാവുന്നവളാണ് പരിശുദ്ധ മറിയമെന്നും പാപ്പ സൂചിപ്പിച്ചു.മറിയമാണ് യേശുവിന്റെ ശിഷ്യരെന്ന നിലയിൽ അവന്റെ വചനം ശ്രവിക്കാനും ഹൃദയത്തിൽ ധ്യാനിക്കാനും അത് മറ്റുള്ളവരിലെത്തിക്കാനും കാണിച്ചുതന്ന ആദ്യത്തെ പ്രേഷിതശിഷ്യ. ഈ തീർത്ഥാടനം നമ്മെ ഓരോരുത്തരേയും മറിയത്തെപോലെ കർത്താവുമായുള്ള കണ്ടുമുട്ടലിൽ അവന്റെ സാന്നിധ്യത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും മിഷ്ണറി ശിഷ്യരായി രൂപാന്തരപ്പെടുത്തട്ടെയെന്ന് പാപ്പ ആശംസിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision