മരിയ സദനത്തിൽ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ഏഷ്യാ പസഫിക്കിന്റെയും സത്രങ്കി ഡിസ്ട്രിക്ട് പ്രോജക്ട് റോട്ടറി ക്ലബ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപെട്ടു. ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ പാലാ തൊടുപുഴ ഹൈവേ യിൽ നിന്നാരംഭിച്ച ബോധവൽക്കരണറാലിയിൽ മരിയസദനം അംഗങ്ങളും പാലാ പോളിടെക്‌നിക് വിദ്യാർത്ഥികളും ഒത്തുചേർന്നു. ഗവൺമെന്റ് പോളിടെക്നിക് കോളേജ് പാലാ പ്രിൻസിപ്പൽ ആനി എബ്രഹാം പാല ജനമൈത്രി പോലീസ് CRO സുധേവ് എന്നിവർ ഒത്തുചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.മാനസികാരോഗ്യം നമ്മുടെ അവകാശം എന്ന മുദ്രാവാക്യവും ഉയർത്തി മരിയ സദനത്തിലേക്ക് എത്തിച്ചേർന്ന റാലിക്ക് ശേഷം നടത്തപ്പെട്ട പൊതുസമ്മേളനം അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു.
ശാരീരിക രോഗത്തെക്കാൾ കൂടുതൽ ആളുകളെ വിഷമിപ്പിക്കുന്നത് മാനസികരോഗം ആണെന്നും അങ്ങിനെ ഉള്ള ആളുകളെ സംരക്ഷിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം മഹത്തരം ആണെന്നും അതിനാൽ തന്നെ മരിയസദനത്തിനു സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടെന്നും അതു അതിൽ തന്നെ പ്രകാശിക്കുന്നു എന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പാലാ എം.എൽ.എ മാണി സി കാപ്പന്റെ യോഗത്തിൽ അദ്യക്ഷത വഹിച്ചു.മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതവും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് W. F. M. H. Asia Pasific വൈസ് പ്രസിഡന്റ് ഡോ. റോയ് എബ്രഹാം കല്ലിവയലിൽ മുഖ്യപ്രഭാഷണവും നടത്തി. റോട്ടറി ക്ലബ്ബിന്റെ നൂതന പ്രോജക്ട് ആയ സത്രങ്കിയുടെ പ്രോജക്ട് ചെയർപേഴ്സൺ പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ എ.കെ എസ് എം ഡോ മീര ജോണും പ്രോജക്ട് ചെയർമാൻ, പാലാ ഡോ. ജി ഹരീഷ് കുമാറും സംസാരിച്ചു. കുടുംബങ്ങളിലെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യം മാണെന്ന് പാലാ ഡി.വൈ.എസ്.പി എ. ജെ തോമസ് അഭിപ്രായപ്പെട്ടു . റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് മാനസിക സാമൂഹിക പുനരധിവാസത്തിൽ സമൂഹത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, മീനച്ചിൽ പള്ളി വികാരി ഫാ തോമസ് തോട്ടുങ്കൽ, ഡയറക്ടർ ലൈഫ് പാലാ പ്രൊഫസർ ഡോ. രാജു ഡി കൃഷ്ണപുരം, വാർഡ് കൗൺസിലർ പാലാ മുൻസിപ്പാലിറ്റി ബൈജു കൊല്ലംപറമ്പിൽ, എന്നിവരും യോഗത്തിൽ ആശംസകൾ അറിയിച്ചു. ഇതിനെ തുടർന്ന് MOD signature jewellery kichen upgradation പ്രോജക്ടിന്റെ ഉദ്ഘാടനം ഡോ.മീര ജോൺ നിർവഹിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision