പാലാ മരിയൻ മെഡിക്കൽ സെൻറർ സുവർണ്ണ ജൂബിലി സമാപനാഘോഷം ഇന്ന്

Date:

പാലാ മരിയൻ മെഡിക്കൽ സെൻററിൻറെ സുവർണ്ണ ജൂബിലി ആഘോഷസമാപനം ഇന്ന് (11/02/2023) നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മരിയൻ മെഡിക്കൽ സെൻററിൽ സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി സമാപനാഘോഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ന്യൂറോപതി പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ഡോ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യാതിഥിയായി പങ്കെടുക്കും.

ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അസിസ്റ്റൻറ് മദർ ജനറാൾ ഡോ സിസ്റ്റർ റോസ് അനിത, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ മാത്യു തോമസ്, പ്രൊഫ സണ്ണി വി സക്കറിയ, സി ഡോ ഗ്രെയ്സ് മുണ്ടപ്ലാക്കൽ, സി ഷെർളി ജോസ് എന്നിവർ പ്രസംഗിക്കും.

2 ന് തുടക്കം കുറിച്ച ജൂബിലി സമാപനാഘോഷത്തോടനുബന്ധിച്ച് രക്തദാനം, നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയവയും നടത്തി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...

സി. ലീനാ ജോസമ്മ ആലനോലിക്കൽ (90) നിര്യാതയായി

കുടക്കച്ചിറ , ചേറ്റു തോട് ,ഏഴാച്ചേരി ,നരിയങ്ങാനം വെള്ളിയാമറ്റം, ബാംഗ്ലൂർ ,രാമപുരം,...

അടുക്കളത്തോട്ട വ്യാപന പദ്ധതിയുമായികെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ...

മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ...