വിമലാംബികയുടെ ക്ലാരേഷ്യൻ മിഷനറി സന്യാസിനി സമൂഹത്തിന്റെ പതിനെട്ടാം പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി വത്തിക്കാനിൽ പാപ്പാ ജൂലൈ 24 ആം തിയതി കൂടി കാഴ്ച നടത്തി. തദവസരത്തിൽ പാപ്പാ അവർക്ക് നൽകിയ സന്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
എമ്മാവൂസിലേക്ക് യാത്ര ചെയ്ത ശിഷ്യരെയും അവരോടുകൂടെ അപരിചിതനായി ഒരു നിശ്ചിത സമയത്ത് കടന്നു വന്ന യേശുവിനെയും അവനോടുകൂടെ സംസാരിക്കുകയും അത്താഴത്തിന് ക്ഷണിക്കുകയും ചെയ്ത സംഭവത്തെയും ചൂണ്ടിക്കാണിച്ച പാപ്പാ, ആ തീർത്ഥാടകൻ ഉത്ഥിതനായ യേശുവാണെന്ന് തിരിച്ചറിഞ്ഞതും, അവരുടെ ഹൃദയങ്ങൾ അവന്റെ സാന്നിധ്യത്തിൽ ജ്വലിച്ചതും വിശദീകരിച്ചു. അവന്റെ പ്രവൃത്തിക്കും വാക്കുകൾക്കും തങ്ങൾ സാക്ഷികളാണെന്നും, അപ്പവും വീഞ്ഞും പങ്കുവച്ചപ്പോൾ അവനുമായി ഐക്യപ്പെട്ടുവെന്നും അറിഞ്ഞപ്പോൾ അവനെ പ്രഘോഷിക്കാനായി സന്തോഷത്തോടെ ഇറങ്ങിപ്പുറപ്പെടാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. പാപ്പാ വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision