വഞ്ചിനാടിനും, മലബാറിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് വേണം,
ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 24-ന് റെയിൽവേസ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം
ഏറ്റുമാനൂർ : ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 24-ന് രാവിലെ 7.45-ന് ഏറ്റുമാനൂർ റെയിൽവേസ്റ്റേഷൻ കവാടത്തിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് ഭാരവാഹികൾപത്രസമ്മേളനത്തിൽഅറിയിച്ചു. വഞ്ചിനാട് എക്സ്പ്ര സിനും മലബാർ എക്സ്പ്രസിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കുക എന്നതാണ് പ്രധാന ആവശ്യം.
തിരുവനന്തപുരം ഭാഗത്തേക്ക് രാവിലെ പോകുന്ന ഒരു ട്രെയിനു പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ ഭാഗത്തുള്ള എല്ലാ യത്രക്കാരും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനും വരുന്നതിനുംകോട്ടയം റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്
വഞ്ചിനാട് എക്സ്പ്രസ് രാവിലെ 6.15-നും വൈകീട്ട് 9.20 – നുമാണ്ഏറ്റുമാനൂർ സ്റ്റേഷൻ കടന്നുപോകുന്നത്. മലബാർ എക്സ്പ്രസ് രാവിലെ 4.40-ന് തെക്കോട്ടും, വൈകീട്ട് 10.10 -ന് വടക്കോട്ടും ഏറ്റുമാനുർ സ്റ്റേഷൻ കടന്നുപോകുന്നു. ഈ രണ്ടു ട്രെയിനുകളും ഏറ്റുമാനൂരിൽ നിർത്തുന്നത് വരെ പൊതുജനങ്ങളെയും യാത്രക്കാരെയും സംഘടിപ്പിച്ച് സമരം തുടരും. പ്രതിഷേധ സംഗമം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും.ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.പത്ര സമ്മേളനത്തിൽ ബി. രാജീവ്, സിറിൾ ജി. നരിക്കുഴി, ജി,മനോജ് കുമാർ, ജോയി ആനി തോട്ടം,പി. എച്ച്. ഇക്ബാൽ, സജി പിച്ചകശ്ശേരി, പ്രിയ ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.