മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2024-25 സാമ്പത്തിക വർഷത്തിൽ 104.00 ലക്ഷം രൂപ അറ്റലാഭം നേടി. ഭാവി പ്രവർത്തനങ്ങൾക്കായി 46.79 ലക്ഷം രൂപ കരുതലായി നീക്കിവെച്ചതിന് ശേഷമാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്. ബാങ്ക് പ്രസിഡൻ്റ് എം.എം. തോമസ് മേൽവെട്ടത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം, അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകാനും തീരുമാനിച്ചു.
സാമ്പത്തിക ആശ്വാസം: കാർഷിക വില തകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധികളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങൾക്ക് റിപ്പോർട്ട് വർഷം ബാങ്ക് 2.05 കോടി രൂപയുടെ പലിശ ഇളവ് നൽകി.
വായ്പാ പദ്ധതികൾ: നെൽകൃഷി, റബർ റെയിൻ ഗാർഡിംഗ് തുടങ്ങിയവയ്ക്ക് പലിശ രഹിത വായ്പകളും, പശു/കോഴി വളർത്തൽ, പച്ചക്കറി കൃഷി, കുടുംബശ്രീ എന്നിവയ്ക്ക് കുറഞ്ഞ നിരക്കിലും വായ്പകൾ നൽകുന്നുണ്ട്. വിദേശജോലി, ബിസിനസ്സ്/കച്ചവടം, ഭൂസ്വത്ത് വാങ്ങൽ, ഭവന നിർമ്മാണം, വിവാഹം, വിദ്യാഭ്യാസം, സ്വർണ്ണപ്പണയം, തൊഴിൽപരമായ സംരംഭങ്ങൾ, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, വാഹനം/ വീട്ടുപകരണങ്ങൾ വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കും മിതമായ നിരക്കിൽ വായ്പകൾ ലഭ്യമാണ്.
പ്രധാന വിവരങ്ങൾ:
- 17523 അംഗങ്ങൾ
- 179 കോടി രൂപ നിക്ഷേപം
- 115 കോടി രൂപ വായ്പ
- 210 കോടി രൂപ പ്രവർത്തന മൂലധനം
- ഐ.എസ്.ഒ. സർട്ടിഫൈഡ് ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്ക്
- ആധുനിക സൗകര്യങ്ങളോടുകൂടിയ 5 എയർ കണ്ടീഷൻഡ് ബ്രാഞ്ചുകൾ.
വളം, സിമൻ്റ് ഡിപ്പോകൾക്ക് പുറമെ, നീതി മെഡിക്കൽ സ്റ്റോർ, നീതി സ്റ്റോർ, ജനസേവന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു.
ക്ഷേമപ്രവർത്തനങ്ങളും അവാർഡും: കേരള സഹകരണ അംഗസമാശ്വാസ പദ്ധതി, നിർധനരായ രോഗികൾക്ക് സാന്ത്വനം ചികിത്സാ സഹായം, കാരുണ്യ പദ്ധതി, 70 വയസ്സിൽ താഴെയുള്ള അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ബാങ്ക് നടത്തിവരുന്നു. റിപ്പോർട്ട് വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള കേരള ബാങ്കിൻ്റെ എക്‌സലൻസ് അവാർഡും മരങ്ങാട്ടുപിള്ളി ബാങ്കിന് ലഭിച്ചു.
ഭാരവാഹികൾ: ബാങ്ക് പ്രസിഡൻ്റ് എം.എം. തോമസ് മേൽവെട്ടം അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി ജോജിൻ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് അജികുമാർ മറ്റത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. 36.54 കോടി രൂപ വരവും 35.5 കോടി രൂപ ചെലവും 1 കോടി 4 ലക്ഷം രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് പൊതുയോഗം അംഗീകാരം നൽകി.
ഡയറക്ടർ ബോർഡ് അംഗങ്ങൾ:
1.എം എം തോമസ്,മേൽവെട്ടം
(പ്രസിഡന്റ്)
- അജികുമാർ കെ എസ്, മറ്റത്തിൽ
(വൈസ് പ്രസിഡൻറ്)
- 3. ജോൺസൺ ജോസഫ്,പുളിക്കീൽ
(ഡയറക്ടർ)
- ജിജോ കെ ജോസ്, കുടിയിരുപ്പിൽ
(ഡയറക്ടർ).
X 5 .ഷൈജു പി മാത്യു, പഴേമാക്കിയിൽ
(ഡയറക്ടർ)
6.ജോസഫ് അഗസ്റ്റിൻ, ചിറ്റക്കാട്ട്
(ഡയറക്ടർ)
- ജോസ് തോമസ് കെ, വട്ടംകുഴിയിൽ
(ഡയറക്ടർ)
- സിജോമോൻ ഏ ജെ, അരുവിയിൽ
(ഡയറക്ടർ)
- തുളസീദാസ് എ, അമ്പലത്താംകുഴിയിൽ
(ഡയറക്ടർ)
- മാത്യുക്കുട്ടി ജോർജ്ജ്, പുളിക്കിയിൽ
(ഡയറക്ടർ)
- ജോണി അബ്രാഹം, തറപ്പിൽ
(ഡയറക്ടർ)
12 നിർമ്മല ദിവാകരൻ, വെള്ളിയേപ്പള്ളിൽ ഇല്ലം
(ഡയറക്ടർ)
പ. ആൻസമ്മ സാബു : തെങ്ങുംപള്ളിൽ
(3)
044 സിൽബി ജെയ്‌സൺ, ഓലിക്കൽ
(ഡയറക്ടർ)
- ബിനീഷ് ഭാസ്ക്കരൻ, മുതുകാട്ട്തോട്ടുങ്കൽ
(ഡയറക്ടർ)
- ജോജിൻ മാത്യു, വെളിയനാട്ട്
(സെക്രട്ടറി)
എം.എം തോമസ് മേൽ വെട്ടം പ്രസിഡണ്ട്, അജികുമാർ കെ.എസ് മറ്റത്തിൽ (വൈസ് പ്രസിഡണ്ട്) ഡയറക്ടർ ബോർഡ് മെമ്പർമാരായ ജിജോ കെ ജോസ് കുടിയിരുപ്പിൽ ,ജോസ് തോമസ് കെ വട്ടംകുഴിയിൽ ,സിജോമോൻ എ.ജെ അരുവിയിൽ ,തുളസീദാസ് എ അമ്പലത്താം കുഴിയിൽ, മാത്യു കുട്ടി ജോർജ് പുളിക്കിയിൽ, ജോണി അബ്രഹാം തറപ്പിൽ ,നിർമ്മല ദിവാകരൻ വെള്ളിയേപ്പള്ളിൽ ഇല്ലം ,ആൻ സമ്മ സാബു തെങ്ങും പള്ളിൽ ,ജോജിൻ മാത്യു വെളിയനാട് തുടങ്ങിയവർ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.