മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ച
ഒരു ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പൂർത്തിയാക്കിയ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു. ഇന്ന് വൈകിട്ട് 4:30-ന് നടന്ന ചടങ്ങിൽ സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്നാണ് കാൻസർ സെന്റർ ഔദ്യോഗികമായി നാടിനായി സമർപ്പിച്ചത്.
പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, എം.പി.മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ മാണി സി. കാപ്പൻ, മോൻസ് ജോസഫ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
.












