കെഴുവംകുളം: ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയുടെ 100 മീറ്റർ ചുറ്റളവിൽ എല്ലാവിധ സമരത്തിനും ധർണ്ണക്കും നിരോധനമേർപ്പെടുത്തി കോടതി ഉത്തരവിറക്കി. മാർ സ്ലീവാ മെഡിസിറ്റിയിലേക്കു വരുന്ന രോഗികൾ, ജോലിക്കാർ, സന്ദർശകർ എന്നിവർക്ക് യാതൊരു തടസ്സവും ഉണ്ടാകാതെ നോക്കണമെന്ന് കോടതി പോലീസിനോട് നിർദ്ദേശിച്ചു.
