മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നടന്നു

Date:

പാലാ . ഹൃദ്രോഗ ചികിത്സയിൽ വിദഗ്ധ പരിചരണം ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ഹൃദയ ചികിത്സയ്ക്കുള്ള വലിയ ചികിത്സ കേന്ദ്രമായി മാറുമെന്നു ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ലോക ഹൃദയാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയോളജി വിഭാഗത്തെയും കാർഡിയാക് സർജറി വിഭാഗത്തെയും യോജിപ്പിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം നിർവ്വഹിക്കുകയായിരുന്നു എംപി.

ഹൃദയപൂർവ്വം രോഗികളോട് സംസാരിക്കുന്ന ഡോക്ടർമാരും ഉന്നത നിലവാരത്തിൽ ചികിത്സ നൽകുന്നതുമാണ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തെ മികവുറ്റതാക്കുന്നതെന്നു അധ്യക്ഷത വഹിച്ച പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ സീനിയർ‌ കൺസൾട്ടന്റും കാർഡിയാക് സയൻസസ് വിഭാഗം ഹെഡുമായ ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, കൺസൾട്ടന്റ് ഡോ.രാജീവ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഹൃദ്രോഗചികിത്സയിൽ സമഗ്രവും സംയോജിതവുമായ ചികിത്സയും ഗവേഷണവും ഒരുക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസ് വിഭാഗത്തിൽ 8 കാർഡിയോളജിസ്റ്റുകൾ ഉന്നത നിലവാരത്തിലുള്ള ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഹൃദ്രോഗ ചികിത്സ വിഭാഗത്തിൽ 65,000ൽ പരം ആളുകൾ ചികിത്സ തേടിയിരുന്നു.മൾട്ടിഡിസിപ്ലിനറി ടീം, അഡ്വാൻസ്ഡ് ഡയഗനോസ്റ്റിക് ആൻഡ് ട്രീറ്റ്മെന്റ് ടീം, കോംപ്രിഹെൻസീവ് രോഗി പരിചരണം, ടെലിമെഡിസിൻ, ഓഡിറ്റ്സ് ആൻഡ് ക്വാളിറ്റി സ്റ്റാൻഡേർഡ്സ് എന്നിവയും പ്രത്യേകതയാണ്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സമൂഹത്തിനായി ഹൃദ്രോഗം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണവും ലക്ഷ്യമിടുന്നു.

കാർഡിയാക് സയൻസസ് വിഭാഗത്തിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയവർക്കായി ആരോഗ്യമുള്ള ഹൃദയം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടിയും നടത്തി. സീനിയർ കൺസൾട്ടന്റുമാരായ ഡോ.രാജു ജോർജ്, ഡോ.ജെയിംസ് തോമസ്, സീനിയർ കൺസൾട്ടന്റും കാർഡിയാക് സർജനുമായ ഡോ.കൃഷ്ണൻ.സി, സീനിയർ കൺസൾട്ടന്റും കാർഡിയാക് അനസ്തെറ്റിസ്റ്റുമായ ഡോ.നിതീഷ് പി.എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക ഹൃദയദിനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫിറ്റ്നെസ് ചലഞ്ചും നടന്നു.

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയാക് സയൻസസിന്റെ പ്രഖ്യാപനം ഫ്രാൻസിസ് ജോർജ് എംപി നിർവ്വഹിക്കുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, എയർ കോമഡോർ ഡോ.പോളിൻ ബാബു, ഡോ.രാംദാസ് നായിക്, ഡോ.രാജു ജോർജ്,ഡോ.ജെയിംസ് തോമസ്,ഡോ.കൃഷ്ണൻ.സി, ഡോ.നിതീഷ് പി.എൻ, ഡോ.രാജീവ് ഏബ്രഹാം എന്നിവർ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...